എന്റെ ഗ്രാമം

ഓര്‍മ്മകള്‍ കഥപറയുമീയെറ്റെന്റെകൊച്ചു ഗ്രാമം .
സൂര്യനെ തൊഴുംകതിര്‍തൂമ്പയുംപൊന്‍ സൂര്യന് തൊട്ടനുഗ്രഹിച്ചപാടവരമ്പും,
വെള്ളകുടവുമായ് ഒരു കൂട്ടംചേമ്പിന്നിലയും,
മഴയൊടു കളിക്കാന്‍ വാഴകൂട്ടവും,
ആകാശത്തോടു കഥ പറയാന്‍ പൊന്കതിര് പാടങ്ങളും ,
കാലങ്ങളറുത്തു മാറ്റിയനാടന്‍ മാവിന് കൊമ്പും,
കഥകള്‍ക്കു കൊതി തീരാത്ത പീടികത്തിണ്ണയും,
ഓര്‍മ്മകള്‍ കൂടു തീര്‍ത്തൊരുപറ്റംസുഹൃത്ത് കൂട്ടവും,
എന്തിനും സമ്പല്‍സമൃദ്ധമീയെന്റെ ഗ്രാമം.
കള്ളക്കര്‍ക്കിടകം ഒളിപ്പിച്ച് വയ്ക്കുന്ന മഴയുടെ ശകതിയും ,
ചിങ്ങത്തിലെ സൂര്യകിരണങ്ങളില്‍ തിളങ്ങുന്ന സ്വര്‍ണ്ണ കതിരുകള്‍ നിറഞ്ഞ നെല്‍പ്പാടങ്ങളും ,കൊയ്ത്തുപാട്ടും കറ്റമെതിക്കുന്ന താളവും ,തുറുചാര്‍ത്തലിന്റെ കാഴ്ചകളും എനിക്ക് അന്യമാവുകയാണ്.
മഴയത്ത് പാടവരമ്പിലൂടെ കുടയുമായ് മഴയെ അറിയാനുള്ള യാത്രകള്‍...തിമിർത്തു പെയ്യുന്ന മഴയിൽ നീന്തി തുടിച്ച കുളങ്ങൾ..ആനച്ചേമ്പിലയില്‍ മഴത്തുള്ളികള്‍ ഓടിക്കളിക്കുന്ന വെള്ളത്തുള്ളികള്‍...നിറഞ്ഞുകിടക്കുന്ന പാടത്തെ പന്തുകളിയും, എല്ലാം എല്ലാം ....
---------------------------------------------------------------------------------

പോത്താനി ക്ഷേത്രം ആണോ ഇതു? പണ്ട് ഇതിനു മുന്നിലുള്ള ആൽത്തറയിൽ ബൈക്ക് കൊണ്ട് ചാമ്പി കുറച്ച നാൾ ഞാൻ കിടപ്പിലായിരുന്നു.
മറുപടിഇല്ലാതാക്കൂ